പാത്രത്തിൽ കുട്ടിയുടെ തല കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്
|അഗ്‌നി രക്ഷാ സേന അംഗങ്ങൾ ഒരുപാട് നേരത്തെ പണിപ്പെട്ടാണ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്
മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ സ്റ്റീൽ പാത്രത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരിയെ മലപ്പുറം ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ ഒരു വയസ്സുള്ള മകളെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ വീട്ടുകാർ നടത്തിയ പരിശ്രമം പരാജയപ്പെട്ടതോടെ മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
അഗ്‌നി രക്ഷാ സേന അംഗങ്ങൾ ഒരുപാട് നേരത്തെ പണിപ്പെട്ടാണ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്റെ നേത്യത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ആർ.വി സജികുമാർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അൻവർ സി.പി, നിഷാദ് വി.പി, പ്രദീപ് എ.എസ്, മുജീബ് കെ.എം, അഫ്‌സൽ കെ, നിസാമുദ്ദീൻ വി, സാലിഹ് കെ.ടി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Fire and Rescue team rescued the boy head, which was trapped in the pot