ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം; കൊച്ചി കോര്പറേഷന് 1.8 കോടി പിഴ
|മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തൽ
കൊച്ചി:മാലിന്യസംസ്കരണ പ്ലാന്റ് മേഖലയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്പറേഷന് വന്‍തുക പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 1.8 കോടിയാണ് പിഴ ചുമത്തിയത്. മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തൽ.കാരണം വ്യക്തമാക്കാൻ നിർദേശം കോർപ്പറേഷന് നിർദേശം നൽകി.തീ പൂർണമായും അണച്ചതിന് ശേഷം കമ്മിറ്റി രൂപീകരിച്ച് മറ്റ് നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുമെന്നും അതിനു തുടര്‍നടപടിയുണ്ടാകുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണ് നഗരത്തിലുണ്ടായതെന്ന് ബോര്‍ഡ് വിലയിരുത്തി.
പ്ലാന്റിലെ തീ പൂർണമായും അണക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. തീ കെടുത്തിയാലും ഏതാനും ദിവസം കൂടി പുക അന്തരീക്ഷത്തിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സമീപപ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്ന് ജനകീയ സമരസമിതി പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.