Kerala
![കോഴിക്കോട് എലത്തൂരിൽ തീപിടിത്തം; കാർ കത്തിനശിച്ചു കോഴിക്കോട് എലത്തൂരിൽ തീപിടിത്തം; കാർ കത്തിനശിച്ചു](https://www.mediaoneonline.com/h-upload/2023/02/13/1351596-10.webp)
Kerala
കോഴിക്കോട് എലത്തൂരിൽ തീപിടിത്തം; കാർ കത്തിനശിച്ചു
![](/images/authorplaceholder.jpg?type=1&v=2)
13 Feb 2023 2:16 PM GMT
ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു
കോഴിക്കോട്: എലത്തൂർ റയിൽവേസ്‌റ്റേഷന് സമീപം തീപിടിത്തം. ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടർന്നു. ഒരു കാർ പൂർണമായും കത്തിനശിച്ചു.
മറ്റൊരു കാർകൂടി കത്തുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിലേക്കെല്ലാം തീ പടരുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
developing story...