Kerala
പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്‌മെന്റ് പട്ടിക ഇന്ന്
Kerala

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്‌മെന്റ് പട്ടിക ഇന്ന്

Web Desk
|
22 Sep 2021 5:10 AM GMT

ഏകജാലക സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap. kerala.gov.in or admission. dge.kerala.gov.in. തുടങ്ങിയ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

സംസ്ഥാനത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്‍റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക. അലോട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് അടുത്ത മാസം ഒന്ന് വരെ അസൽ രേഖകളുമായെത്തി പ്രവേശനം നേടാം. ഏകജാലക സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap. kerala.gov.in or admission. dge.kerala.gov.in. തുടങ്ങിയ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ നടപടികള്‍ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.

എങ്ങനെ പരിശോധിക്കാം..?

hscap. kerala.gov.in. എന്ന വെബ്സൈറ്റില്‍ നിന്ന് ഹോം പേജിലെ 'Candidate's Login' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പുതിയ വിന്‍ഡോയില്‍ നിങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‍വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കിയ ശേഷം ലോഗിൻ ചെയ്യുക. സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ അലോട്മെന്‍റ് വിവരങ്ങള്‍ ലഭ്യമാകും.

Similar Posts