Kerala
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയിൽ ആദ്യമായി ട്രാൻസ്‌ജെന്‍ഡർ പ്രാതിനിധ്യം
Kerala

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയിൽ ആദ്യമായി ട്രാൻസ്‌ജെന്‍ഡർ പ്രാതിനിധ്യം

Web Desk
|
30 April 2022 11:07 AM GMT

ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയാണ് ലയ

പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ട്രാന്‍സ്‌വുമണ്‍ ലയ മരിയ ജെയ്‌സണ്‍. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്. ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയാണ് ലയ.

2019 ൽ ഡി.വൈ.എഫ്‌.ഐയിലെത്തിയ ലയ കോട്ടയം ജില്ലാ കമ്മറ്റി അംഗമാണ്. നിലവില്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ- സ്‌ക്വയര്‍ ഹബ് പ്രൊജക്ടില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു.

അതേസമയം, വി. വസീഫിനെ ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. ജെ.എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ കമ്മറ്റിയിൽ 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണുള്ളത്.

ആർ. രാഹുൽ, അർ ശ്യാമ, ഡോ. ഷിജുഖാൻ, രമേശ് കൃഷ്ണൻ, എം. ഷാജർ, എം വിജിൻ എം.എൽ.എ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും. എസ് സതീഷ്, ചിന്താ ജെറോം, കെ.യു ജെനീഷ് കുമാർ, എസ്.കെ സജീഷ് തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി.

Similar Posts