Kerala
Kerala
ആത്മഹത്യ ചെയ്ത് അഞ്ചാംദിനം സജീവന്റെ ഭൂമി തരംമാറ്റി നല്കി; നേരിട്ടെത്തി ഉത്തരവ് കൈമാറി കലക്ടര്‍
|7 Feb 2022 3:10 PM GMT
എറണാകുളം ജില്ലാ കലക്ടർ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്
ആത്മഹത്യ ചെയ്ത് അഞ്ചാം ദിനം മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരംമാറ്റി നല്കി. സജീവന് നല്കിയ അപേക്ഷയിലാണ് നടപടി. എറണാകുളം ജില്ലാ കലക്ടർ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടർന്നായിരുന്നു സജീവന് ആത്മഹത്യ ചെയ്തത്.
പറവൂർ മാല്യങ്കര സ്വദേശി സജീവന് കഴിഞ്ഞയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. സർക്കാർ സംവിധാനങ്ങളെ രൂക്ഷമായി വിമർശിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചാണ് സജീവന് ജീവനൊടുക്കിയത്. സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥ മനോഭാവവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഭൂമി തരം മാറ്റാനായി ഒരു വർഷമായി ശ്രമിച്ചിട്ടും നടന്നില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.