Kerala
മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റും വീടും; സമരം കടുപ്പിക്കാൻ  ലത്തീൻ അതിരൂപത
Kerala

മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റും വീടും; സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത

Web Desk
|
2 Sep 2022 11:00 AM GMT

സമരവേദി വിഴിഞ്ഞത്ത് നിന്ന് മാറ്റില്ലെന്നും വൈദികർ വ്യക്തമാക്കി.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപതാ വൈദികരുടെ യോഗത്തിൽ തീരുമാനം. മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റും വീടും നൽകണം. സമരവേദി വിഴിഞ്ഞത്ത് നിന്ന് മാറ്റില്ലെന്നും വൈദികർ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 18ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പോലീസുകാരും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. നിർമാണം നടക്കുന്ന പ്രദേശത്തേക്ക് സമരക്കാർ കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. സമരക്കാർ പദ്ധതിപ്രദേശത്ത് അതിക്രമിച്ച് കടക്കരുതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും നിർമാണം തടസ്സപ്പെടുത്തരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും രൂപതാധ്യക്ഷൻ ഫാ.തിയോഡോഷ്യസ് അറിയിച്ചു.

അവകാശത്തിന് വേണ്ടി സമരം ചെയ്യാമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരം അവകാശം സ്ഥാപിച്ചെടുക്കാനുള്ള സമരം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts