Kerala
kerala cabinet
Kerala

കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം ധനസഹായം

Web Desk
|
18 Jan 2024 9:48 AM GMT

മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം

തിരുവനന്തപുരം: വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ബി സന്ധ്യയ്ക്ക് പുനർ നിയമനം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുക.

കൂടാതെ തേനീച്ച - കടന്നൽ അക്രമണ മൂലം മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ സഹായം നൽകാനും സഭ തീരുമാനിച്ചു. വനത്തിന് പുറത്തുവെച്ചാണ് ജീവഹാനി സംഭവിക്കുന്നതെങ്കിൽ രണ്ടുലക്ഷമാകും സഹായമായി നൽകുക. ഇതിനായി 2022 ഒക്ടോബറിലെ സംസ്ഥാന സർക്കാർ ഉത്തരവ് ഭേദഗതി ചെയ്യാനും തീരുമാനമായി.

Similar Posts