Kerala
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
Kerala

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

Web Desk
|
2 July 2022 2:34 AM GMT

തട്ടുകട നടത്തുന്ന ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തട്ടുകട നടത്തുന്ന ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് പൊലീസ് സംഭവം അറിയുന്നത്. ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ, ഭാര്യയുടെ സഹോദരി എന്നിവരാണ് മരിച്ചത്. മണിക്കുട്ടൻ വീട്ടിനുള്ളിൽ മരിച്ച നിലയിലായിരുന്നു. മറ്റ് നാലുപേരും മുറിക്കുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവം ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. തട്ടുകട നടത്തുന്നതിൽ മണിക്കുട്ടന് കടബാധ്യതയുണ്ടായിരുന്നതായി വിവരമുണ്ട്.

Updating...

Summary: Five members of a family found died in Kallambalam, Thiruvananthapuram

Similar Posts