Kerala
![പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാർക്ക് കുത്തേറ്റു പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാർക്ക് കുത്തേറ്റു](https://www.mediaoneonline.com/h-upload/2022/03/08/1280686-knife.webp)
Kerala
പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാർക്ക് കുത്തേറ്റു
![](/images/authorplaceholder.jpg?type=1&v=2)
8 March 2022 1:08 PM GMT
കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്
പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാർക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണം ബാറിലാണ് സംഭവം. ശ്രീജിത്ത്, ചന്ദു, ബിജിത്ത്, വിനോദ് , ജയൻ എന്നിവർക്കാണ് കുത്തേറ്റത്. ശ്രീജിത്ത്, ചന്തു എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്. കുത്തിയ പ്രതി മുഹമ്മദ് അനസ് ജാനെ അറസ്റ്റ് ചെയ്തു.