Kerala
കോട്ടയം റെയിൽ പാതയിൽ കടുത്ത നിയന്ത്രണം; ഇന്ന് റദ്ദാക്കിയത് അഞ്ചു ട്രെയിനുകൾ
Kerala

കോട്ടയം റെയിൽ പാതയിൽ കടുത്ത നിയന്ത്രണം; ഇന്ന് റദ്ദാക്കിയത് അഞ്ചു ട്രെയിനുകൾ

Web Desk
|
21 May 2022 5:02 AM GMT

പാത ഇരട്ടിപ്പിക്കലിനായി മെയ് 28ാം തീയതി വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തില്‍ കടുത്ത നിയന്ത്രണം. ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. ഇന്ന് അഞ്ചു ട്രെയിനുകളാണ് റദ്ദാക്കിയത്. നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം ജംഗ്ഷൻ-ആലപ്പുഴ, ആലപ്പുഴ-എറണാകുളം ജംഗ്ഷൻ, പുനലൂർ-ഗുരുവായൂർ എന്നീ ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്.

പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെ റദ്ദാക്കിയതോടെ ദിവസവും ട്രെയിനിനെ ആശ്രയിക്കുന്നവരുടെ യാത്ര വഴിമുട്ടും. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകൾ റദ്ദാക്കിയിട്ടുള്ളത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ

ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതൽ 27 വരെ

തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതൽ 28 വരെ

ബംഗളൂരു-കന്യാകുമാരി- ഐലൻഡ് - മെയ് 23 മുതൽ 27 വരെ

കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതൽ 28 വരെ

മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് - മെയ് 20 മുതൽ 28 വരെ

നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് - മെയ് 21 മുതൽ 29 വരെ

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി - മെയ് 22, 23,25,26,27

തിരുവനന്തപുരം-ഷൊർണൂർ- വേണാട് മെയ് 24 മുതൽ 28 വരെ

ഷൊർണൂർ-തിരുവനന്തപുരം- വേണാട് മെയ് 25 മുതൽ 28 വരെ

പുനലൂർ-ഗുരുവായൂർ മെയ് 21 മുതൽ 28 വരെ

ഗുരുവായൂർ-പുനലൂർ മെയ് 21 മുതൽ 28 വരെ

എറണാകുളം ജംഗ്ഷൻ-ആലപ്പുഴ മെയ് 21 മുതൽ 28 വരെ

ആലപ്പുഴ-എറണാകുളം ജംഗ്ഷൻ മെയ് 21 മുതൽ 28 വരെ

കൊല്ലം- എറണാകുളം മെമു മെയ് 22 മുതൽ 28 വരെ

എറണാകുളം-കൊല്ലം മെമു മെയ് 22 മുതൽ 28 വരെ

എറണാകുളം- കായംകുളം മെയ് 25 മുതൽ 28 വരെ

കായംകുളം- എറണാകുളം മെയ് 25 മുതൽ 28 വരെ

തിരുനൽവേലി-പാലക്കാട് പാലരുവി മെയ് 27

പാലക്കാട്-തിരുനൽവേലി പാലരുവി മെയ് 28

കോട്ടയം-കൊല്ലം പാസഞ്ചർ മെയ് 29 വരെ

Similar Posts