Kerala
ശശി തരൂർ നയിക്കട്ടെ, കോണ്‍ഗ്രസ് വളരട്ടെ: ഈരാറ്റുപേട്ടയില്‍ ഫ്ലക്സ് ബോർഡുകള്‍
Kerala

'ശശി തരൂർ നയിക്കട്ടെ, കോണ്‍ഗ്രസ് വളരട്ടെ': ഈരാറ്റുപേട്ടയില്‍ ഫ്ലക്സ് ബോർഡുകള്‍

Web Desk
|
13 Oct 2022 4:38 AM GMT

പാലായിലും തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് കോട്ടയം ഈരാറ്റുപേട്ടയില്‍ ഫ്ലക്സ് ബോർഡുകള്‍. 'ശശി തരൂർ നമ്മെ നയിക്കട്ടെ, കോണ്‍ഗ്രസ് വളരട്ടെ' എന്നെഴുതിയ ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പേരിലാണ് ഫ്ലക്സ് ബോർഡുകള്‍ വെച്ചത്.

പോസ്റ്ററുകള്‍ തങ്ങളുടേതല്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു. നേരത്തെ പാലായിലും തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ വന്നിരുന്നു. പുതുപ്പള്ളിയിലെ 141, 142 ബൂത്ത് കമ്മിറ്റികള്‍ ശശി തരൂരിന് അനുകൂലമായി പ്രമേയം പാസാക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം തരൂരിന്‍റെ കൂടെയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

Similar Posts