'ഫുഡ് ഫോറെസ്റ്റ് കൾട്ടിവേഷൻ ആൻഡ് ട്രൈഫ്രൂട്ട് ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നു
|'ഫുഡ് ഫോറെസ്റ്റ് കൾട്ടിവേഷൻ ആൻഡ് ട്രൈഫ്രൂട്ട് ഫെസ്റ്റിവൽ ' ജൂൺ 23 -നു പുതുക്കോട്ടയിൽ വെച്ച് നടക്കും
കൊച്ചി: ഇഷയുടെ കാവേരി കാളിങ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന 'ഫുഡ് ഫോറെസ്റ്റ് കൾട്ടിവേഷൻ ആൻഡ് ട്രൈഫ്രൂട്ട് ഫെസ്റ്റിവൽ ' (മാങ്ങ, ചക്ക &വാഴപ്പഴം ) ജൂൺ 23 -നു പുതുക്കോട്ടയിൽ വെച്ച് നടക്കും. കാവേരി ഷുഗർകേൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (NRCB ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോറിക്കള്ച്ചുറൽ റിസർച്ച് (IIHR), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓൺട്രാപ്രേണർഷിപ് ആൻഡ് മാനേജ്മെന്റ് ( NIFTEM), സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CTCRI) എന്നീ ഇന്സ്റ്റിട്യൂട്ടുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ പുതുക്കോട്ട ജില്ലയിലെ പുഷ്കരം സയൻസ് കോളേജിൽ നടത്തപെടുന്നതാണ്. ഈ സെമിനാറുമായി ബന്ധപ്പെട്ട പ്രസ്സ് കോൺഫറൻസ് ഇന്ന് (ജൂൺ 13) എറണാകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്നു.
കാവേരി ഷുഗർകേൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോർഡിനേറ്റർ ശ്രീ. തമിഴ്മാരൻ വേദിയെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു - 'കർഷകർ എത്ര പരിമിതമായ കൃഷി സ്ഥലമാണെങ്കിലും ഫലങ്ങൾ നട്ടുവളർത്താൻ ശ്രമിക്കണം. കാരണം ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽ ഫലങ്ങൾ താരതമ്യേനെ കുറവാണ്. ഭൂരിഭാഗം ആളുകളും ഫാസ്റ്റ് ഫുഡിലേക്ക് മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ ജനസാന്ദ്രതയുടെ 50%-ഉം പ്രമേഹരോഗികളായി മാറിക്കഴിഞ്ഞു.
മണ്ണിന്റെ ജൈവാശം 2045 മുതൽ 2050 വരെയുള്ള കാലയളവിൽ 40-50% കുറയുമെന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ മണ്ണിന്റെ ഉദ്പാദനക്ഷമത 10% കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മരങ്ങൾ, പ്രത്യേകിച്ചും ഫലവൃക്ഷങ്ങൾ നടുന്നത് പരിസ്ഥിതിയെ സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തെ തടയുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിനും മണ്ണിന്റെ ജൈവാംശവും നീരുവകളെയും സംരക്ഷിക്കുന്നതിനും ഇവ സഹായിക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഫലവൃക്ഷതൈ നടുന്നത് നല്ലൊരു മാർഗം ആണ്'.
ഈ സെമിനാറിന്റെ ഭാഗമായി 300 തരം മാമ്പഴങ്ങളുടെയും 100 കണക്കിന് ചക്കകളുടെയും 100 കണക്കിന് വാഴപഴങ്ങളുടെയും പ്രദർശനം നടക്കുന്നതാണ്. കൂടാതെ ജൈവ കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ട്യൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന ശാസ്ത്രജ്ഞരായ ഡോ. ഡി. ജഗന്നാഥൻ, ഡോ. ആർ. മുത്തുരാജ് എന്നിവർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിൽ വാഴകൃഷിയിൽ പ്രശസ്തനായ ശ്രീ. വിനോദ് സഹദേവൻ നായർ, കേരളത്തിലെ അറിയപ്പെടുന്ന കർഷകനായ ശ്രീ. റെജി ജോസഫ് എന്നിവർ സന്നിഹിതരാ യിരിക്കുന്നതാണ്.
എല്ലാ കർഷക സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ സംഘടകരെ ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ : 9442590081, 9442590079