Kerala
വീണ്ടും ഭക്ഷ്യവിഷബാധ; കാസർകോട്ട് പെൺകുട്ടി മരിച്ചു
Kerala

വീണ്ടും ഭക്ഷ്യവിഷബാധ; കാസർകോട്ട് പെൺകുട്ടി മരിച്ചു

Web Desk
|
7 Jan 2023 4:27 AM GMT

ഡിസംബർ 31നാണ് കുടുംബം ഓൺലൈനിൽ ഭക്ഷണം വരുത്തി കഴിച്ചത്

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർകോടെ ഹോട്ടലിൽനിന്ന് കുഴിമന്തി ഓൺലൈനിൽ വരുത്തികഴിച്ചതിനു പിന്നാലെയാണ് മരണമെന്നാണ് റിപ്പോർട്ട്.

ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. കുഴിമന്തി കഴിച്ചതിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഡിസംബർ 31നാണ് അഞ്ജുശ്രീയും കുടുംബവും ഓൺലൈനിൽ ഭക്ഷണം വരുത്തി കഴിച്ചത്. ഇതിനു പിന്നാലെ അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നും ആരോഗ്യനില വഷളായതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Similar Posts