Kerala
ഭക്ഷ്യവിഷബാധ; കൊല്ലം കടയ്ക്കലിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കം 25 പേർ ചികിത്സയിൽ
Kerala

ഭക്ഷ്യവിഷബാധ; കൊല്ലം കടയ്ക്കലിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കം 25 പേർ ചികിത്സയിൽ

Web Desk
|
19 Nov 2021 2:59 AM GMT

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തു

കൊല്ലം കടയ്ക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കം 25 പേർ ചികിത്സയിൽ. പഴകിയ ആഹാരസാധനങ്ങൾ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം പുതിയതായി ആരംഭിച്ച ക്യൂബ് റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കഴിഞ്ഞ പതിനഞ്ചാം തിയതി രാത്രിയിൽ ചിക്കൻ വിഭവങ്ങൾ കഴിച്ചവരെ ഛർദ്ദി, വയറിളക്കം, ചൊറിച്ചിൽ എന്നി അസുഖങ്ങളെ തുടർന്ന് കടയ്ക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഇപ്പോഴും ചികിത്സയിലാണ്.

ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി ശേഖരിച്ച സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്ക് അയച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ ഹോട്ടൽ ഉടമയ്ക്കെതിരെ പൊലിസ് കേസെടുത്തു. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് നേട്ടീസ് നൽകി.

Similar Posts