Kerala
ഭക്ഷ്യവിഷബാധ: തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ നിർദേശം
Kerala

ഭക്ഷ്യവിഷബാധ: തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ നിർദേശം

Web Desk
|
8 Jan 2023 3:23 AM GMT

ഇന്നലെ 440 കടകളിലാണ് പരിശോധന നടന്നത്,16 കടകൾ അടപ്പിച്ചു

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ടാഴ്ചയ്ക്കിടെ രണ്ടുപേർ മരിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ നിർദേശം. തട്ടുകടകളിലേക്കുൾപ്പടെ പരിശോധന വ്യാപിപ്പിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി.

ഇന്നലെ 440 കടകളിലാണ് പരിശോധന നടന്നത്. 16 കടകൾ അടപ്പിച്ചു.അഞ്ച് ദിവസത്തെ പരിശോധനയിൽ 165 സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് നോട്ടീസ് നൽകി. ഇനി ലൈസൻസ് ഇല്ലാതെ പൂട്ടുന്ന കടകൾ തുറക്കുന്നത് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയോടെ മാത്രമായിരിക്കണം എന്ന്‌ ആരോഗ്യമന്ത്രിയുടെ നേതൃത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ മേയിൽ ഷവർമ കഴിച്ച് കാസർകോട്ട് കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധനയുണ്ടായിരുന്നെങ്കിലും ഇത് മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞയാഴ്ച കോട്ടയത്ത് ഷവർമ കഴിച്ച് നഴ്‌സ് മരിച്ചതിൽ പിന്നെയാണ് പരിശോധന പുനരാരംഭിച്ചത്. ഇപ്പോൾ നടക്കുന്ന പരിശോധനകൾ വെറും പ്രഹസനമാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് കൃത്യനിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദം.

Similar Posts