പറവൂരിലെ ഭക്ഷ്യവിഷബാധയുടെ കാരണം സാൽമോണല്ല ബാക്ടീരിയ; മയോണൈസിലൂടെ അണുബാധയുണ്ടായെന്ന് ആരോഗ്യവകുപ്പ്
|കോഴിയിറച്ചി, മുട്ട എന്നിവയിലാണ് പ്രധാനമായും ഈ ബാക്ടീരിയ കണ്ടുവരുന്നത്
കൊച്ചി: പറവൂരിലെ ഭക്ഷ്യവിഷബാധയുടെ കാരണം സാൽമോണല്ല ബാക്ടീരിയ അണുബാധയെന്ന് പരിശോധനഫലം. കോഴിയിറച്ചിയിലും മുട്ടയിലുമാണ് പ്രധാനമായും ഈ ബാക്ടീരിയ കണ്ടുവരുന്നത്. പച്ചമുട്ടകൊണ്ടുണ്ടാക്കിയ മയോണൈസിലൂടെ അണുബാധയുണ്ടായി എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് Mയ്ക്ക് കാരണം സാൽമോണല്ലോസിസ് രോഗബാധയാണെന്ന് വ്യക്തമായത്. സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് സാൽമോണല്ലോസിസ്. കോഴിയിറച്ചി, മുട്ട എന്നിവയിലാണ് പ്രധാനമായും ഈ ബാക്ടീരിയ കണ്ടുവരുന്നത്. പച്ചമുട്ട കൊണ്ട് തയ്യാറാക്കിയ മയോണൈസ് ചേർത്ത് ഭക്ഷണം കഴിച്ചവരിലാണ് ഏറ്റവും കൂടുതൽ വിഷബാധ ഉണ്ടായത്. അതുകൊണ്ട് തന്നെ മയോണൈസിലൂടെ അണുബാധ ഉണ്ടായതാകാം എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ജനുവരി 16 നാണ് പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ ഭക്ഷ്യവിഷബാധ ഉണ്ടായത്. പറവൂരിൽ മാത്രം ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പേർട്ട് ചെയ്തത്. എറണാകുളത്ത് ഈ വർഷം ഇതുവരെ 196 പേർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്.