Kerala
അഞ്ചുതെങ്ങിൽ 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു
Kerala

അഞ്ചുതെങ്ങിൽ 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

Web Desk
|
6 Jun 2022 9:51 AM GMT

ഗോവ തമിഴ്നാട് തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് എത്തിയതാണ് ഈ മത്സ്യം

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് മത്സ്യം പിടിച്ചെടുത്തത്. ഗോവ തമിഴ്നാട് തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് എത്തിയതാണ് ഈ മത്സ്യം.കണ്ടെയനര്‍ ലോറിയില്‍ 30 പെട്ടികിലായാണ് മത്സ്യം എത്തിയത്. ലേലത്തിനാണ് മത്സ്യം എത്തിച്ചത്. സംസ്ഥാനത്ത് ഇത്രയുമധികം പഴകിയ മത്സ്യം പിടികൂടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ മാസങ്ങളിലായി സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നടന്നു വരുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റേയും ആരോഗ്യ വകുപ്പിന്‍റേയും പരിശോധനകള്‍ തുടരുകയാണ്.


Similar Posts