Kerala
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 43 ഹോട്ടലുകൾ അടച്ചുപൂട്ടി
Kerala

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 43 ഹോട്ടലുകൾ അടച്ചുപൂട്ടി

Web Desk
|
3 Jan 2023 2:00 PM GMT

ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 43 ഹോട്ടലുകൾ അടച്ചുപൂട്ടി. മാനദണ്ഡം പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 22 ഹോട്ടലുകൾ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നും 21 ഹോട്ടലുകൾക്ക് ലൈസൻസില്ലെന്നും കണ്ടെത്തി.

ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അതേസമയം തിരുവനന്തപുരത്തെ ബുഹാരി ഹോട്ടലിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ജീവനക്കാർ തടഞ്ഞു. പിന്നീട് പൊലീസ് സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.

വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. എന്നാൽ ഉദ്യോഗസ്ഥർ തന്നെ പാറ്റയെ കൊണ്ടുവന്ന് അടുക്കളയിലെ പഴയ ഫ്രിഡ്ജിൽ വെക്കുകയായിരുന്നു എന്നാണ് ഹോട്ടൽ ഉടമസ്ഥർ പറയുന്നത്.

Similar Posts