Kerala
മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഫ്രിഡ്ജിൽവെച്ച് ഫോട്ടോ എടുത്തതാണ്; ആരോപണവുമായി ബുഹാരി ഹോട്ടൽ ഉടമ
Kerala

''മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഫ്രിഡ്ജിൽവെച്ച് ഫോട്ടോ എടുത്തതാണ്''; ആരോപണവുമായി ബുഹാരി ഹോട്ടൽ ഉടമ

Web Desk
|
3 Jan 2023 9:56 AM GMT

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു.

തിരുവനന്തപുരം: ഉദ്യോഗസ്ഥർ മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ എടുത്തതാണെന്ന് ബുഹാരി ഹോട്ടൽ ഉടമ. രണ്ടാഴ്ചയിൽ ഒരിക്കൽ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്താറുണ്ട്. പഴയ ഭക്ഷണം വിൽക്കാറില്ലെന്നും ഹോട്ടലുടമ പറഞ്ഞു.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. പാറ്റ, പ്രാണികൾ തുടങ്ങിയവയെ അടുക്കളയിൽ കണ്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയത്.

Similar Posts