Kerala
തൃശൂര്‍ ഗവ. ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗല്ല; ആരോഗ്യ വകുപ്പിന്‍റെ വ്യാപക പരിശോധന
Kerala

തൃശൂര്‍ ഗവ. ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗല്ല; ആരോഗ്യ വകുപ്പിന്‍റെ വ്യാപക പരിശോധന

Web Desk
|
27 May 2022 7:37 AM GMT

പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബേക്കറി പൂട്ടാൻ നിർദേശം നൽകി

തൃശൂര്‍: തൃശൂർ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗല്ല രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ വ്യാപക പരിശോധന. കോളേജ് ഹോസ്റ്റലിലും ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്.പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബേക്കറി പൂട്ടാൻ നിർദേശം നൽകി.

ഗവൺമെന്‍റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് ഇന്നലെയാണ് ഷിഗല്ല സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികൾ നിരീക്ഷണത്തിലുമാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. പളളി മൂലയിലെ യുവർ ചോയിസ് എന്ന ബേക്കറി, പഴകിയ ഭക്ഷണം, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി 7 ദിവസത്തേക്ക് പൂട്ടിച്ചു.

രോഗം സ്ഥിരീകരിച്ച പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴകിയ ഭക്ഷണത്തിൽ നിന്നും അത് കൈകാര്യം ചെയ്യുന്ന സാഹചര്യങ്ങളിൽ നിന്നുമാണ് ഷിഗല്ല പകരാൻ കാരണമാകുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Tags :
Similar Posts