Kerala
പഴകിയ ഇറച്ചിയും മത്സ്യവും  പിടികൂടി; കോഴിക്കോട് ആറ് സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചു പൂട്ടി
Kerala

പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി; കോഴിക്കോട് ആറ് സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചു പൂട്ടി

Web Desk
|
6 May 2022 3:05 AM GMT

മാനദണ്ഡങ്ങൾ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്

കോഴിക്കോട്: നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ കോഴിക്കോട് ആറ് സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടി. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറുകളിലുമായിരുന്നു പരിശോധന. മാനദണ്ഡങ്ങൾ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഇവിടെങ്ങളിൽ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി. കാസർകോട്, വയനാട് ജില്ലകളിലടക്കം ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്. ജില്ലയുടെ വിവിധഭാഗങ്ങളിൽ പരിശോധനകൾ കർശനമാക്കി.

അതേസമയം രണ്ട് വർഷത്തിനിടെ 25 ലക്ഷം രൂപയാണ് ഭക്ഷ്യ സുരക്ഷ നിയമ ലംഘനത്തിന് കോഴിക്കോട് ജില്ലയിൽ നിന്നും പിഴയായി ഈടാക്കിയത്. 249 ക്രിമിനൽ കേസുകളും ,458 സിവിൽ കേസുകളും ഇതുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Similar Posts