Kerala
സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി
Kerala

സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി

Web Desk
|
11 July 2022 1:52 AM GMT

വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യങ്ങളിൽ ബോധ്യമുണ്ടെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യു.എ.ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യങ്ങളിൽ ബോധ്യമുണ്ടെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ ഇതാദ്യമായാണ് വിദേശകാര്യമന്ത്രി പ്രതികരിക്കുന്നത്. തിരുവനന്തപുരത്ത് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച എസ്.ജയശങ്കറിനോട് യു.എ.ഇ കോണ്‍സുലേറ്റിലെ പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. യു.എ.ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി. ഇക്കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ടെന്നും എസ്.ജയശങ്കര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആരാണെങ്കിലും നിയമവിധേയമായി പ്രവർത്തിക്കണമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. കോടതിയുടെ പരിഗണനയില്‍ ആയതിനാലും മറ്റൊരു രാജ്യവുമായുള്ള നയതന്ത്ര വിഷയമായതിനാലും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.



Similar Posts