Kerala
കൊലയാളി ആനകളെ നാടുകടത്തണമെന്ന് ജനം; നടപടി ഉറപ്പുനൽകി വനംവകുപ്പ്
Kerala

കൊലയാളി ആനകളെ നാടുകടത്തണമെന്ന് ജനം; നടപടി ഉറപ്പുനൽകി വനംവകുപ്പ്

Web Desk
|
26 Jan 2023 1:26 AM GMT

ആനശല്യം കൂടുതലുള്ള പഞ്ചായത്തുകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും വനം വകുപ്പധികൃതർ ഉറപ്പ് നൽകി

ഇടുക്കി: ഇടുക്കിയിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്.വനം വകുപ്പ് വാച്ചർ ശക്തിവേൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.ആനശല്യം കൂടുതലുള്ള ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്തുകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും വനം വകുപ്പധികൃതർ ഉറപ്പ് നൽകി.

കാട്ടാനശല്യം രൂക്ഷമായ ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്തുകളിൽ അക്രമകാരികളായ അഞ്ച് ആനകളാണുള്ളത് .ഇതിൽ നിരവധി പേരുടെ ജീവനെടുത്ത അരിക്കൊമ്പൻ,ചക്കക്കൊമ്പൻ,മൊട്ടവാലൻ എന്നീ കാട്ടാനകളെ നാടുകടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനവാസമേഖലകളിലിറങ്ങുന്ന ആനകളെ അടുത്തറിയാവുന്ന ശക്തിവേൽ കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടുകാർ കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിച്ചിരുന്നു.വനം വകുപ്പുദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നാല് മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.

ജനവാസ മേഖലകളിലിറങ്ങുന്ന ആനകളെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും അക്രമകാരികളായ ആനകളെ പിടികൂടി മാറ്റാൻ ശുപാർശ നൽകുമെന്നുമാണ് വനം വകുപ്പിന്റെ ഉറപ്പ്.ഫെൻസിഗ് സ്ഥാപിക്കാനും നഷ്ടപരിഹാരം വേഗത്തിൽ നൽകാനും സമരക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾപൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.മീഡിയാ വൺ ഇടുക്കി.

Similar Posts