മുട്ടിൽ മരം മുറി: പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലെന്ന് വനംമന്ത്രി
|''പഴുതുകളടച്ച അന്വേഷണമാണ് വനം വകുപ്പ് നടത്തുന്നത്''
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ വാദം പൊളിഞ്ഞത് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ഡി.എന്‍.എ ടെസ്റ്റ് പ്രകാരം 450 വർഷം പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ലഭിക്കുക. അതുകൊണ്ടാണ് PDPP Act പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയത പഴുതച്ച അന്വേഷണമാണ് വനംവകുപ്പ് നടത്തുന്നത്. കേസിൽ റിപ്പോർട്ട് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
മുട്ടിൽ മരംമുറികേസിലെ പ്രതികളായ സഹോദരങ്ങൾ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒന്നാംപ്രതി റോജി അഗസ്റ്റിൻ രണ്ടും മൂന്നും പ്രതികളായ ജോസ് കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ മീനങ്ങാടി പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളവരാണെന്നാണ് റിപ്പോർട്ടിലുള്ളത്. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള മരങ്ങളാണ് പ്രതികൾ മുറിച്ച് കടത്തിയതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.