Kerala
മരംകൊള്ളക്കേസ്: സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍
Kerala

മരംകൊള്ളക്കേസ്: സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

Web Desk
|
12 Jun 2021 5:46 AM GMT

ഉദ്യോഗസ്ഥർക്ക് പുറത്തേക്കും അന്വേഷണം നീളും; നിയമപരിഷ്കാരങ്ങള്‍ പരിഗണനയില്‍

മരംകൊള്ളക്കേസിൽ സാമ്പത്തിക കുറ്റങ്ങൾ നടന്നതിലാണ് സമഗ്രമായ അന്വേഷണം നടത്തുന്നതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ മീഡിയവണിനോട്. ഉദ്യോഗസ്ഥർ അല്ലാത്തവരെക്കുറിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. വനംവകുപ്പ് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചതാണ്. ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് ഇറക്കിയത് എന്ന് സിപിഐയുടെ രണ്ട് മുൻ മന്ത്രിമാരും നിലപാട് വ്യക്തമാക്കിയതാണ്. സിപിഐയുടെ മുൻ മന്ത്രിമാർ മനഃപൂർവ്വമായി വീഴ്ച വരുത്തിയിട്ടില്ല. നിലവിൽ വനം വകുപ്പിന്റെ ശിക്ഷാ നടപടികൾ കുറവായതിനാൽ പലരും രക്ഷപ്പെടുന്നുണ്ട്. പുതിയ അന്വേഷണ സംഘത്തിന്റെ സമഗ്ര റിപ്പോർട്ട് ലഭിച്ചാൽ നിയമപരിഷ്കാരങ്ങൾ വരുത്തുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു..


Similar Posts