Kerala
DCC,congress ,Thampanoor Satheesh, മുൻ   ഡിസിസി ജനറൽ സെക്രട്ടറി, തമ്പാനൂർ സതീഷ് പാർട്ടി വിടുന്നു,കോണ്‍ഗ്രസ്,കെ.പി.സി.സി
Kerala

'ഇത്തവണ തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന'; മുൻ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പാർട്ടി വിടുന്നു

Web Desk
|
10 March 2024 4:00 AM GMT

''കെ.പി.സി.സി ഭാരവാഹികളുടെ പുനഃ:സംഘടനയിൽ പലതവണ തഴയപ്പെട്ടു''

തിരുവനന്തപുരം: മുൻ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പാർട്ടി വിടുന്നു. കെ.പി.സി.സി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയമെന്ന് ആരോപിച്ചാണ് രാജി. കെ.പി.സി.സി ഭാരവാഹികളുടെ പുനഃ:സംഘടനയിൽ പലതവണ തഴയപ്പെട്ടെന്നും ഇത്തവണ തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന എന്നും സതീഷ് ഫേസ്ബുക്കിൽ കുറിച്ചു.

തമ്പാനൂർ സതീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

'രാഷ്ട്രീയം ഉപേക്ഷിക്കാൻ ആലോചിക്കുന്നു.നേർ രാഷ്ട്രീയത്തിന് വിലയില്ലാത്ത കാലം.കുറേ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസിൽ പല ഘട്ടങ്ങളിലായി കെ.പി.സി.സി ഭാരവാഹികളുടെ പുനഃസംഘടനകൾ നടത്തുകയുണ്ടായി. പലതവണ ഞാൻ തഴപ്പെട്ടു.ഇത്രയും കാലം നിശബ്ദനായി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണയും തഴയപ്പെട്ടപ്പോൾ ഹൃദയം തകർന്ന വേദന...'


Similar Posts