'റാണ എന്നെ പൊതിച്ചോറ് വിറ്റ് ജീവിക്കേണ്ട അവസ്ഥയിലാക്കി'; പ്രവീണ്‍ റാണക്കെതിരെ മുൻ മാനേജർ
|വൻതുക നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ റാണയെ ജനുവരി 11 ന് കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
തൃശ്ശൂര്‍: സേഫ് ആന്റ് സ്ട്രോങ്ങ് തട്ടിപ്പ് കേസിൽ പ്രവീൺ കുമാർ റാണക്കെതിരെ മുൻ മാനേജർ രംഗത്ത്. ജീവനക്കാരെയും റാണ വഞ്ചിച്ചുവെന്ന് സിജു. അറിയാവുന്ന കാര്യങ്ങൾ എല്ലാം പോലീസിൽ പറഞ്ഞു.
ഡയറക്ടർ ബോർഡിലുള്ള മനീഷിന് പണത്തെ കുറിച്ച് അറിയാം. തന്നെ പൊതിച്ചോറ് വിറ്റ് ജീവിക്കേണ്ട അവസ്ഥയിലാക്കിയെന്നും സിജു പറഞ്ഞു. വൻതുക നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ റാണയെ ജനുവരി 11 ന് കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്. നേപ്പാൾ വഴി ഇയാൾ രാജ്യം വിടുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ന് പിടിയിലാകുന്നത്. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സേഫ് ആൻഡ് സ്ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃശൂർ പൊലീസ് എത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
നാല് ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രവീണ്‍ റാണയുടെ തൃശൂർ, കുന്നംകുളം, പാലക്കാട്, മണ്ണാർക്കാട്, കണ്ണൂർ ഓഫീസുകളിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.