Kerala

Kerala
വെൽഫെയർ പാർട്ടി മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോസഫ് നിര്യാതനായി

11 July 2024 5:33 AM GMT
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.
അഞ്ചൽ: വെൽഫെയർ പാർട്ടി മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോസഫ്(87) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.
വെൽഫെയർ പാർട്ടി സ്ഥാപക വൈസ് പ്രസിഡന്റ്, അഞ്ചൽ സെന്റ് ജോൺസ് കോളജ് മുൻ പ്രഫസറും സാമൂഹിക പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ജനകീയ സമരഭൂമികളിലും സജീവ സാന്നിധ്യമായിരുന്നു.
റിട്ട.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക മറിയാമ്മയാണ് ഭാര്യ. മക്കൾ: ആനി എം.എബ്രഹാം(റിട്ട.എച്ച്.എസ്.എസ് അധ്യാപിക) ഡോ.മേരി എം. എബ്രഹാം (പ്രഫസർ, സെന്റ് ജോൺസ് കോളജ് അഞ്ചൽ), മരുമക്കൾ: പി.എ ബനഡിക്ട് (റിട്ട. പ്രഫസർ)എബ്രഹാം ജോൺ( എൻജീനിയർ). ശവസംസ്കാരം അഞ്ചല്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടന്നു.