സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാല് മരണം
|സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ വാഹന അപകടങ്ങളിൽ നാല് മരണം. 20 പേർക്ക് പരിക്കേറ്റു. അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു ദേശീയപാതയിൽ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ അപകടം. ചവറയിൽ നിന്ന് ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് വന്ന ഇൻസുലേറ്റഡ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കവേയാണ് അപകടം.വാൻ ഡ്രൈവർ എറണാകുളം മുപ്പത്തടം സ്വദേശി പുഷ്പന് ജീവൻ നഷ്ടമായി. ക്ലീനറുടെ നില അതീവ ഗുരുതരമാണ്. ബസിലെ 19 യാത്രക്കാർക്കും പരിക്കുണ്ട്.
കൊല്ലം കോട്ടുക്കൽ ഫിൽഗിരി ക്വാറിയിൽ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വയലാ ചെറുകുളം സ്വദേശി സെബാസ്റ്റ്യൻ ആണ് മരിച്ചത്.
ക്വാറിയോട് ചേർന്നുള്ള റോഡിൽ വെള്ളം നനച്ചു കൊണ്ടിരുന്ന ലോറി 70 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാലക്കാട് കരിമ്പ ഇടക്കുറുശ്ശിയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിമ്പ സ്വദേശി അലക്സിനാണ് ജീവൻ നഷ്ടമായത്. കോട്ടയം മുണ്ടക്കയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്ദു ബിജുവാണ് മരിച്ചത്.
എതിർ ദിശയിലൂടെ അമിതവേഗതയിലെത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
Summary : Four killed in various road accidents in the state