Kerala
പാലക്കാട് ശ്രീനിവാസൻ കൊലപാതകം: നാലു പേർ കസ്റ്റഡിയിലെന്ന് സൂചന
Kerala

പാലക്കാട് ശ്രീനിവാസൻ കൊലപാതകം: നാലു പേർ കസ്റ്റഡിയിലെന്ന് സൂചന

Web Desk
|
21 April 2022 2:24 AM GMT

കൊലയാളി സംഘത്തിന് വാഹനം നൽകിയവരാണ് കസ്റ്റഡിയിലുള്ളത്

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ നാലു പേർ കസ്റ്റഡിയിലെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നൽകിയവരാണ് കസ്റ്റഡിയിലുള്ളത്. ഗൂഢാലോചന നടത്തിയവരും സംരക്ഷണം നൽകിയവരും ഉൾപ്പെടെ കേസിൽ 12 പ്രതികളെന്നും സൂചനയുണ്ട്.

ശ്രീനിവസാൻ കൊലപാതകത്തിൽ വേഗത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമം. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉടൻ തന്നെ പിടികൂടാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. മറ്റാരെങ്കിലും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് ഇപ്പോൾ പറയാനാകില്ല. പ്രതികളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമെ ഇത്തരം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരൂ.

അതേസമയം ശ്രീനിവാസനെ ആക്രമിക്കുന്നതിന് തൊട്ട് മുമ്പ് പ്രതികൾ മാർക്കറ്റ് റോഡിലെത്തി നിരീക്ഷണം നടത്തിയ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കൊലക്ക് തൊട്ട് മുമ്പ് ഉച്ചക്ക് 12: 46 ആണ് പോലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യത്തിലെ സമയം . ആക്രമണത്തിന് മുമ്പ് പല തവണ ശ്രീനിവാസന്റെ കടക്ക് മുന്നിലൂടെ സഞ്ചരിച്ച പ്രതികൾ സാഹചര്യം നിരീക്ഷിച്ചതായാണ് പോലീസ് നിഗമനം.

Summary- Palakkad Sreenivasn Murder Case Four People Are in Custody

Similar Posts