സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ മുങ്ങി മരിച്ചു
|കാസർകോട് മൊഗ്രാലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങി മരിച്ചത്
കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലുപേർ മുങ്ങിമരിച്ചു. കാസർകോട് മൊഗ്രാലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങി മരിച്ചത്. മലപ്പുറം നിലമ്പൂരിലും കോഴിക്കോട്‌നാദാപുരത്തും കുളിക്കാനിറങ്ങിയ വിദ്യാർഥി കളും മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ഉച്ചയോടെയാണ് മഞ്ചേശ്വരം സ്വദേശികളായ ഖാദർ-നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്മാൻ ,നാദിൽ എന്നിവരാണ് മുങ്ങി മരിച്ചത്.
ബലി പെരുന്നാളോടനുമ്പന്ധിച്ച് കൊപ്പളത്തുള്ള ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു നവാസ് റഹ്മാനും നാദിലും. കുളത്തിൽ കുളിക്കുന്നതിനിടെ നാദിൽ മുങ്ങുകയായിരുന്നു. സഹോദരനെ രക്ഷിക്കുന്നതിനിടെ നവാസ് റഹ്മാനും അപകടപ്പെടുകയായിരുന്നു. സഹോദരങ്ങളുടെ മരണത്തിന്റെ ഞെട്ടലിലാണ് നാട്. മലപ്പുറം ചുങ്കത്തറ കൈപ്പിനിയിലും വിദ്യാർഥി മുങ്ങിമരിച്ചു. കുളത്തിൽ കുളിക്കുന്നതിനിടെ യാണ് നിലമ്പൂർ വല്ലപ്പുഴ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥി ഷാബിൻഷാൻ മുങ്ങി മരിച്ചത്.