Kerala
![Four RSS men were arrested in the case of stabbing DYFI unit president Four RSS men were arrested in the case of stabbing DYFI unit president](https://www.mediaoneonline.com/h-upload/2024/01/02/1404607-crime.webp)
Kerala
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിയ കേസിൽ നാല് ആർ.എസ്.എസുകാർ അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
2 Jan 2024 7:31 AM GMT
ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിനാണ് വെട്ടേറ്റത്.
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അജീഷിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ. നാല് ആർ.എസ്.എസുകാരാണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. ഇവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്.
ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിന് വെട്ടേറ്റത്. പ്രസാദ്, സജു, പത്മകുമാർ, ഷാൻ എന്നിവരാണ് പിടിയിലാണ്. സജു നരുവമ്മൂട് സുദർശൻ ചന്ദ്രൻ വധക്കേസിൽ പ്രതിയാണ്.