Kerala
കോട്ടയത്ത് കുറുക്കന്‍റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർഥിക്ക് പരിക്ക്
Kerala

കോട്ടയത്ത് കുറുക്കന്‍റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർഥിക്ക് പരിക്ക്

Web Desk
|
5 July 2021 1:34 AM GMT

ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം പൊൻകുന്നത്ത് കുറുക്കന്‍റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർഥിക്ക് പരിക്ക്. ചേപ്പുംപാറ സ്വദേശി സാനിയയക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പ്രദേശത്ത് കുറുക്കന്‍റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ജനവാസ മേഖലയായ പൊൻകുന്നം ചേപ്പുംപാറയിലാണ് കുറുക്കന്‍റെ ആക്രമണെ ഉണ്ടായത്. പ്ലസ് ടു വിദ്യാർഥിയായ ചേപ്പുമ്പാറ സ്വദേശി സാനിയയോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുറുക്കന്‍റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ ഓടയിൽ വീണ സാനിയോയുടെ കൈ വിരൽ ഒടിഞ്ഞു, കൈകാലുകളിലും ദേഹത്തും പരിക്കുകളുമുണ്ട്. കഴിഞ്ഞദിവസം രാത്രി ബന്ധുവീട്ടിൽ പോയി നടന്നു വരും വഴിയാണ് സംഭവം ഉണ്ടായത് . സാനിയോ ബഹളം വെച്ചത് കേട്ട് നാട്ടുകാർ എത്തിയതോടെ കുറുക്കൻ സമീപത്തെ പറമ്പിലേയ്ക്ക് ഓടി മറയുകയായിരുന്നു.

ചേപ്പുംപാറ പി.സി ആന്‍റണി റോഡ് പ്രദേശം കുറുക്കൻമാരുടെ സ്ഥിരം തവളമായി മാറുകയാണെന്ന് നാട്ടുകാരും പറയുന്നു. രാത്രിയായാൽ പത്തിലധികം വരുന്ന കുറുക്കന്മാർ പ്രദേശത്ത് ഇറങ്ങുമെന്നാണ് ഇവർ പറയുന്നു. ഇത് കാൽനടയാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ഭീഷണിയാണ്. കൊച്ചു കുട്ടികളും, പ്രായമായവരും ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.ആയതുകൊണ്ട് തന്നെ വലിയ ആശങ്കയിലാണ് നാട്ടുകാർ.

പി.സി ആന്‍റണി റോഡിന്‍റെ ഒരു വശം പൂർണമായും വനത്തിന് സമാനമായ അവസ്ഥയാണ്. ഇവിടെ നിന്നാണ് കുറുക്കൻമാർ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . സംഭവത്തിൽ പഞ്ചായത്തധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് പ്രദേശവാസികൾ.

Similar Posts