വിദ്യാർഥിനിക്കെതിരെ അധിക്ഷേപം; കെ.ടി ജലീലിന്റെ കോലം കത്തിച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ്
|കെ.ടി ജലീലിന്റെ പരാമർശം മലപ്പുറത്തോടുള്ള അധിക്ഷേപവും അവഹേളനവുമാണെന്ന് ജംഷീൽ അബൂബക്കർ
മലപ്പുറം: മലപ്പുറത്ത് പത്താം തരം വിജയിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് മലപ്പുറത്ത് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ കോലം കത്തിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ജൂലൈ അഞ്ചിന് മലപ്പുറത്ത് നടന്ന ഉപവാസ സമരത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി സങ്കടം പറഞ്ഞ ഫാത്തിമ ശസ എന്ന വിദ്യാർഥിനിയുടെ കരച്ചിൽ വേഷംകെട്ടാണെന്നും കള്ളകരച്ചിൽ ആണെന്നും പറഞ്ഞുള്ള അധിക്ഷേപമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കെ. ടി ജലീൽ നടത്തിയത്. ഇത് മലപ്പുറത്തോടുള്ള അധിക്ഷേപവും അവഹേളനവുമാണെന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.
പ്രതിഷേധ പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡന്റ് ഷാറൂൺ അഹമ്മദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെബിൻ അലി, മലപ്പുറം മണ്ഡലം പ്രസിഡന്റ് മുബീൻ, സെക്രട്ടറി ഫഹീം, മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ, റമീസ് ഏറനാട്, അബ്ദുൽ ബാരി, ഡാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.