Kerala
പി.സി ജോർജിന്റെ മുൻകൂർജാമ്യം: സർക്കാർ ഒത്തുകളിയുടെ ഭാഗം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
Kerala

പി.സി ജോർജിന്റെ മുൻകൂർജാമ്യം: സർക്കാർ ഒത്തുകളിയുടെ ഭാഗം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Web Desk
|
24 May 2022 8:04 AM GMT

മുസ്ലിം വിരുദ്ധ വംശീയ- വിദ്വേഷ പ്രസംഗംങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ജോർജിന് ലഭിച്ച ജാമ്യമെന്നും ഫ്രറ്റേണിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലിം വിദ്വേഷം പ്രസംഗിച്ച പി.സി ജോർജിന് ഇന്ന് ലഭിച്ച മുൻകൂർ ജാമ്യം സർക്കാർ ഒത്തുകളിയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. രണ്ടു ദിവസം മുമ്പ് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ആ ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനാലാണ് പി.സി ജോർജിന് വീണ്ടും മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനായതും ഇപ്പോൾ ലഭിച്ചതും. മുസ്ലിം വിരുദ്ധ വംശീയ- വിദ്വേഷ പ്രസംഗംങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ജോർജിന് ലഭിച്ച ജാമ്യമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൂട്ടിച്ചേർത്തു.

എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ നടത്തിയ തെരച്ചിൽ നാടകം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ധാരണയുടെ ഭാഗം ആണോയെന്ന് ഇടതുമുന്നണി വ്യക്തമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെയാണ് പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിച്ചത്. പരസ്യ പ്രസ്താവന പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നൽകിയത്. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞിരുന്നു. വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.

Fraternity Movement against PC George's Bail

Similar Posts