Kerala
ആകാശവാണിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ട്രെയിന്‍ തടഞ്ഞെന്ന്  പോലീസ് റിമാൻഡ് റി​പ്പോർട്ട് തയ്യാറാക്കിയെന്ന് ഫ്രറ്റേണിറ്റി
Kerala

ആകാശവാണിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ട്രെയിന്‍ തടഞ്ഞെന്ന് പോലീസ് റിമാൻഡ് റി​പ്പോർട്ട് തയ്യാറാക്കിയെന്ന് ഫ്രറ്റേണിറ്റി

Web Desk
|
13 March 2024 7:42 AM GMT

കള്ളം എഴുതിവെച്ച റിമാൻഡ് റിപ്പോർട്ട് പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു

കോഴിക്കോട്: പൗരത്വം നിയമത്തിനെതിരെ കോഴിക്കോട്ട് പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ പൊലീസ് വ്യാജ റിപ്പോർട്ട് തയ്യാറാക്കിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് . വിദ്യാർഥികളെ ജയിലടക്കാൻ പൊലീസ് മനപൂർവം ശ്രമിച്ചെന്നും ആകാശവാണിയിലേക്ക് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർ ട്രെയിൻ തടഞ്ഞു എന്ന് തെറ്റായി കുറ്റം ചുമത്തിയെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിസിഡന്‍റ് കെ.എം ഷെഫ്രിന്‍ പറഞ്ഞു. കള്ളം എഴുതിവെച്ച റിമാൻഡ് റിപ്പോർട്ട് പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട് ടൗൺ അസി.കമ്മീഷണർ കെ.ജി.സുരേഷ് ആര്‍.എസ്.എസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഷെഫ്രിന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പൊലീസ് നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയത് കെ.ജി.സുരേഷിനെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎഎ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ റിമാൻഡിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വസീം പിണങ്ങോട്, ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡൻറ് ആദിൽ അലി, ജില്ല കമ്മിറ്റി അംഗം നാസിം പൈങ്ങോട്ടായി, ഹസനുൽ ബന്ന, സവാദ്, സഫിൻ, അനസ് എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ടൗൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.



Similar Posts