സംവരണത്തിന്‍റെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത് ഫ്രറ്റേണിറ്റിയുടെ സംവരണ അവകാശ സമ്മേളനം
|സവർണ സംവരണം ഉള്‍പ്പെടെ നടപ്പിലാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവർന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാർഥ പ്രാതിനിധ്യത്തിന്‍റെ കണക്ക് പുറത്തുവിടാനുള്ള ആവശ്യം ശക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം
ജാതി സെന്‍സസ്, എയ്ഡഡ് മേഖലയില്‍ സംവരണം എന്നീ ആവശ്യങ്ങളുയർത്തി ഫ്രറ്റേണിറ്റി സംവരണ അവകാശ സമ്മേളനം നടന്നു. സംവരണത്തിന്‍റെ രാഷ്ട്രീയവും സംവരണ അട്ടിമറികളും ചർച്ചയായ രണ്ടു ദിവസം നീണ്ടുനിന്ന സംവരണ സമ്മിറ്റിന്‍റെ ഭാഗമായിരുന്നു പ്രകടനവും പൊതുസമ്മേളനവും. വിവിധ സമുദായ സംഘനകളുടെ നേതാക്കള്‍ സംസാരിച്ചു.
കോഴിക്കോട് നഗരത്തില്‍ നടത്തിയ സംവരണ അവകാശ റാലിയോടെയാണ് സമ്മേളനം തുടങ്ങിയത്. സവർണ സംവരണം ഉള്‍പ്പെടെ നടപ്പിലാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവർന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാർഥ പ്രാതിനിധ്യത്തിന്‍റെ കണക്ക് പുറത്തുവിടാനുള്ള ആവശ്യം ശക്തമാക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
മുസ്‍ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി, ജെ.ഡി.എസ് നേതാവ് നീല ലോഹിതദാസന്‍ നാടാർ തുടങ്ങി വിവിധ സമുദായ സംഘടനകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിച്ചു. സംവരണത്തിന്‍റെ രാഷ്ട്രീയവും സംവരണ അട്ടിമറികളും ചർച്ചയായ രണ്ടു ദിവസം നീണ്ടു നിന്ന സംവരണ സമ്മിറ്റിന്‍റെ ഭാഗമായിരുന്നു സമ്മേളനം. യുജിസി മുന്‍ ചെയർമാന്‍ സുഖതോ തൊറാട്ട്, ഭരണഘനാ വിദഗ്ധന്‍ മോഹന്‍ ഗോപാലടക്കം നിരവധി പ്രമുഖർ സമ്മിറ്റില്‍ സംസാരിച്ചു.