Kerala
fraternity victory in calicut university union election
Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമെന്ന് ഫ്രറ്റേണിറ്റി

Web Desk
|
1 Nov 2023 3:08 PM GMT

കാമ്പസുകളിൽ ഫ്രറ്റേണിറ്റിയുടെ സഹോദര്യ രാഷ്ട്രീയത്തിനു കരുത്ത് പകർന്ന മുഴുവൻ വിദ്യാർഥികൾക്കും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അഭിവാദ്യങ്ങൾ നേർന്നു.

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കാമ്പസുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. കാമ്പസുകളിൽ വെറുപ്പിനും ഏകധിപത്യ ഫാഷിസത്തിനും എതിരായി സാഹോദര്യ രാഷ്ട്രീയവും ജനാധിപത്യ ബോധവും വിജയിക്കുന്നതാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ വിജയം വ്യക്തമാക്കുന്നത്.

19 കോളജ് യൂണിയൻ ഭരണമാണ് ഫ്രറ്റേണിറ്റി ഒറ്റക്കും സഖ്യമായും നേടിയത്. മലപ്പുറം ജില്ലയിലെ നാല് കോളജ യൂണിയനുകൾ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒറ്റക്ക് ഭരിക്കും. പെരിന്തൽമണ്ണ അജാസ്, ഇലാഹിയ കോളജ് തിരൂർക്കാട്, ഡബ്‌ള്യൂ. ഐ.സി ആർട്‌സ് കോളജ് വണ്ടൂർ, ഫലാഹിയ കോളജ് തിരൂർക്കാട് എന്നിവിടങ്ങളിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒറ്റക്ക് ഭരിക്കുക.

കൊടുവള്ളി ഗവ. കോളജ്, മഞ്ചേരി എൻ.എസ്.എസ്, പൊന്നാനി എം.ഇ.എസ്, ജെ.ഡി.ടി ആർട്‌സ് കോഴിക്കോട്, ഒറ്റപ്പാലം എൻ.എസ്.എസ് ട്രൈനിങ് കോളജ്, പത്തിരിപ്പാല മൗണ്ട് സീന കോളജ്, എം.ഇ.എസ് കെ.എസ്.എച്ച്.എം ബി.എഡ് ട്രൈനിംഗ് കോളജ്, കാർമൽ കോളജ് മാള, പെരുമ്പിലാവ് അൻസാർ വിമൺ ആർട്‌സ് കോളജ്, പെരുമ്പിലാവ് അൻസാർ ബി.എഡ് കോളജ്, മേൽമുറി എം.സി.ടി കോളജ്, സി.യു.ടി.ഇ.സി കോളജ് മഞ്ചേരി എന്നിവിടങ്ങളിൽ സഖ്യമായും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വത്തിലുള്ള യൂണിയനുകളാണ് വിജയം നേടിയത്. ഒറ്റക്കും സഖ്യമായും 19 കോളജ് യൂണിയനുകൾക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വമുണ്ടാകും.

പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളജ് (എകണോമിക്‌സ്, ജോഗ്രഫി), കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവൺമെന്റ് കോളജ് (സുവോളജി), മുട്ടിൽ ഡബ്‌ള്യൂ.എം.ഒ കോളജ് (കെമിസ്ട്രി), താനൂർ ഗവൺമെന്റ് കോളജ് (ബി.സി.എ), കൊണ്ടോട്ടി ഗവൺമെന്റ് കോളജ് (ഇംഗ്ലീഷ്), മലപ്പുറം വുമൺസ് ഗവൺമെന്റ് കോളജ് (കെമിസ്ട്രി), ചാലക്കുടി നിർമല കോളജ് (കൊമേഴ്‌സ്), കൊടുങ്ങല്ലൂർ അസ്മാബി കോളജ്(ബോട്ടണി, ഫിസിക്‌സ്, മാത്‌സ് ), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (ഇംഗ്ലീഷ്), മണ്ണാർക്കാട് എം.ഇ.എസ് കോളജ് (ഫിസിക്‌സ്), മമ്പാട് എം.ഇ.എസ് കോളജ് (വിഷ്വൽ കമ്മ്യൂണിക്കേഷൻ), വളാഞ്ചേരി എം.ഇ.എസ് കോളജ് (ഫിസിക്‌സ്), മഞ്ചേരി എൻ.എസ്.എസ് കോളജ് (ബി.കോം), തിരൂർക്കാട് നസ്ര കോളജ് (ഇംഗ്ലീഷ്) പൊന്നാനി എം.ഇ.എസ്( ഇംഗ്ലീഷ്, ജിയോളജി അസോസിയേഷൻ), എം.ഇ.എസ് പൊന്നാനി (ജിയോളജി) എന്നീ കോള്ജുകളിൽ വിവിധ അസോസിയേഷനുകളിലും ഫ്രറ്റേണിറ്റി വിജയിച്ചു.

കൊടുവള്ളി ഗവ. കോളജിൽ ഫ്രറ്റേണിറ്റിയുടെ ഫഹ്മിദ ഇക്ബാൽ ഫൈൻ ആർട്‌സ് സീറ്റിൽ ചരിത്ര വിജയം നേടി, ഫാറൂഖ് കോളജിൽ പതിമൂന്നിലധികം സീറ്റുകൾ നേടി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ജെ.ഡി.ടി ആർട്‌സ് കോളേജിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഫ്രറ്റേണിറ്റി വിജയിച്ചു.

സി.കെ.ജി ഗവ. കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, മീഞ്ചന്ത ആർട്‌സ് കോളജ്, ദേവഗിരി കോളജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സബ് സെന്റർ പേരാമ്പ്ര, കോടഞ്ചേരി ഗവൺമെന്റ് കോളജ്, എം.എ.എം.ഒ കോളജ്, ഐഡിയൽ കോളജ്, ദാറുന്നുജ്ജും കോളജ്, കൽപറ്റ എൻ.എം.എസ്.എം ഗവ കോളജ്, അൽഫോൻസാ കോളജ്, സെന്റ് മേരിസ് കോളജ്, മലപ്പുറം ഗവ കോളജ്, പൊന്നാനി എം.ഇ.എസ്, സാഫി കോളജ്, പുറമണ്ണ മജിലിസ് കോളേജ്, സുല്ലമുസ്സലാം കോളേജ് അരീക്കോട് തുടങ്ങി വിവിധ കോളജുകളിലെ ഇലക്ഷനുകളിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ഫ്രറ്റേണിറ്റിക്കായി.

കാമ്പസുകളിൽ ഫ്രറ്റേണിറ്റിയുടെ സഹോദര്യ രാഷ്ട്രീയത്തിനു കരുത്ത് പകർന്ന മുഴുവൻ വിദ്യാർഥികൾക്കും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അഭിവാദ്യങ്ങൾ നേർന്നു.

Similar Posts