Kerala
Kerala
സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിർത്തി
|21 Jan 2022 6:11 AM GMT
കാരുണ്യ ആരോഗ്യ ഇൻഷൂറൻസിൽ അംഗമായവർക്ക് മാത്രമേ ഇനി സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ.
സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ നൽകിവന്നിരുന്ന സൗജന്യ ചികിത്സയാണ് നിർത്തിയത്. കാരുണ്യ ആരോഗ്യ ഇൻഷൂറൻസിൽ അംഗമായവർക്ക് മാത്രമേ ഇനി സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ.
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്ക് കൂടി വരികയാണ്. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ നിർത്തലാക്കിയത്.