നിർധന രോഗികൾക്ക് സൗജന്യ മരുന്നും പ്രതിമാസ പെൻഷനും; കൈത്താങ്ങായി മെഴ്‌സി കോർപ്‌സ്
|2014 മുതൽ ഗൾഫ് രാജ്യങ്ങളിലെ ജീവ കാരുണ്യ മേഖലയിൽ സജീവമാണ് മേഴ്‌സി കോർപ്‌സ്
ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ മെഴ്‌സി കോർപ്‌സ് ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ പുതിയ ചുവടുവെപ്പിലേക്ക്. നിർധന രോഗികൾക്ക് പ്രതിമാസം പെൻഷനും സൗജന്യ മരുന്നും വിതരണം ചെയ്യാനുള്ള വിപുലപദ്ധതിക്ക് ഫൗണ്ടേഷൻ രൂപം നൽകി. സബ് ജഡ്‌ജും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എസ് ഷംനാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
രക്ഷാധികാരി എ.ആർ മാഹീൻ, പ്രസിഡന്റ് അനസ് തമ്പി സെക്രട്ടറി മുഹമ്മദ് റസീഫ്, ട്രഷറർ നാസിമുദ്ദീൻ, വൈസ് പ്രസിഡന്റ് ഷിബു റൗത്തർ, പിആർഒ കെ. മുഹമ്മദ് റാഫി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുസലാം, കാശിഫ് തുടങ്ങിയവർ പങ്കെടുത്തു.
2014 മുതൽ ഗൾഫ് രാജ്യങ്ങളിലെ ജീവ കാരുണ്യ മേഖലയിൽ സജീവമാണ് മേഴ്‌സി കോർപ്‌സ്. 2022ലാണ് കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരുടെ കണ്ണുനീരൊപ്പാൻ സംഘടനക്ക് സാധിച്ചു.
ജി.സി.സി പ്രസിഡന്റ് ഷിബു മുരളി ചെന്നൈ, ജോയിന്റ് സെക്രട്ടറി ലെനിൻ മാധവക്കുറുപ്പ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ, അനസ് അസീസ്, ഷെഹീൻ ഷംസ് തുടങ്ങിയവരാണ് പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.