Kerala
panniyankara toll plaza

പന്നിയങ്കര ടോള്‍ പ്ലാസ

Kerala

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിർത്തലാക്കി

Web Desk
|
10 April 2023 1:26 AM GMT

ഇന്ന് മുതൽ മാസ് പാസ് എടുത്തവർക്ക് യാത്ര ചെയ്യാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു

പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിർത്തലാക്കി. ഇന്ന് മുതൽ മാസ് പാസ് എടുത്തവർക്ക് യാത്ര ചെയ്യാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. വിവിധ സംഘടനകൾ സമരം തുടങ്ങി.


പന്നിയങ്കര ടോൾ പ്ലാസക്ക് സമീപത്തുള്ള വടക്കഞ്ചേരി , കിഴക്കഞ്ചേരി, പുതുക്കോട് , കണ്ണമ്പ്ര , വണ്ടാഴി , പാണഞ്ചേരി പഞ്ചായത്തിൽ സ്ഥിര താമസമാക്കിയവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സൗജന്യ യാത്ര അനുവദിച്ചിരുന്നു. നേരത്തെ സൗജന്യയാത്ര നിർത്തലാക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം ടോൾ കമ്പനി പിൻവലിച്ചു. നിലവിൽ സൗജന്യയാത്ര നടത്തുന്നവർ ഒരോ മാസവും പ്രത്യേകം പാസ് എടുക്കണമെന്നാണ് കമ്പനിയുടെ പുതിയ നിർദേശം. 330 രൂപ മാസ് പാസ് എടുക്കണം. കമ്പനിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ രാപ്പകൽ സമരം ആരംഭിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി പ്രവർത്തകരും പ്രതിഷേധിച്ചു. ജനകീയ സമരസമിതി വിവിധ രീതിയിലുള്ള സമരങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.



Similar Posts