![ഇന്ധന ക്ഷാമം രൂക്ഷം: മലബാറിൽ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പകുതിയാക്കി കുറച്ചു ഇന്ധന ക്ഷാമം രൂക്ഷം: മലബാറിൽ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പകുതിയാക്കി കുറച്ചു](https://www.mediaoneonline.com/h-upload/2022/06/22/1302721-ksrtc.webp)
ഇന്ധന ക്ഷാമം രൂക്ഷം: മലബാറിൽ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പകുതിയാക്കി കുറച്ചു
![](/images/authorplaceholder.jpg?type=1&v=2)
മാനേജ്‌മെന്റിന്റെ പിടിപ്പ്‌കേടെന്ന് സി.ഐ.ടി.യു
തിരുവനന്തപുരം:ഇന്ധന ക്ഷാമം രൂക്ഷമായതോടെ മലബാറിൽ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പകുതിയാക്കി കുറച്ചു. കുടിശ്ശിക അടച്ചു തീർക്കാത്തതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ കെ.എസ്. ആർ.ടി.സിക്ക് ഇന്ധനം നൽകുന്നത് ആഴ്ചകൾക്ക് മുന്നേ നിർത്തിയിരുന്നു. സ്വകാര്യ പമ്പുകളിലും ലക്ഷങ്ങളുടെ ബാധ്യത ആയതോടെയാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ വീണ്ടും പ്രതിസന്ധിയിലായത്.
കോഴിക്കോട് സോണിനു കീഴിലുള്ള ആറ് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമാണ്. കണ്ണൂരിൽ ആകെയുള്ള 80 സർവീസുകളിൽ ഇന്നലെ 30 എണ്ണം റദ്ദാക്കി. ഗ്രാമീണ മേഖലയിലേക്കുള്ള സർവീസുകളും സ്റ്റേ സർവീസുകളുമാണ് റദ്ദാക്കിയവയിൽ ഏറെയും. എന്നാൽ സർവീസുകൾ റദ്ദ് ചെയ്തിട്ടില്ലെ ന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഈ വാദം തെറ്റാണെന്നും ദീർഘ ദൂര സർവീസുകൾ വെട്ടി കുറച്ചതായും മാനേജ്‌മെന്റിന്റെ കഴിവ്‌കേടാണ് ഇന്ധന ക്ഷാമം രൂക്ഷമാകാൻ കാരണമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.
ഇന്ന് കൂടി ഇന്ധന ക്ഷാമത്തിന് പരിഹാരം ആയില്ലങ്കിൽ മലബാറിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പൂർണമായി നിലക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.