സംവിധായകന് ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്കാരം ഇന്ന്
|സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകന് ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഹരികുമാറിന്റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്ക്യതി ഭവനിലും പൊതുദർശനത്തിന് വക്കും.. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. മാക്ട ചെയർമാനായി പ്രവർത്തിച്ച ഇദ്ദേഹം ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായിട്ടുണ്ട് . ശ്രദ്ധേയമായ ഒട്ടേറെ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട് .
നടി കനകലതയുടെ സംസ്കാരവും ഇന്ന് നടക്കും. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. 2022 മുതൽ രോഗബാധിതയായിരുന്നു.