Kerala
Kerala
'വിവാദങ്ങൾക്കില്ല; വി.സിമാരുടെ കാര്യത്തിൽ കൂടിയാലോചനക്ക് ശേഷം തുടർ നടപടി'; മന്ത്രി ആർ.ബിന്ദു
|25 Oct 2022 4:17 AM GMT
'കോൺഗ്രസിന് ഏത് കാര്യത്തിലാണ് രണ്ടഭിപ്രായം ഇല്ലാത്തത്. അത് തന്നെയാണ് അവരുടെ പ്രശ്‌നം'
തിരുവനന്തപുരം: വി.സിമാരുടെ കാര്യത്തിൽ കൂടിയാലോചനക്ക് ശേഷം തുടർനടപടിയെന്ന് മന്ത്രി ആർ.ബിന്ദു. മാധ്യമങ്ങൾ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
'ചാൻസിലർ പേരെടുത്ത് വിമർശിച്ചതിൽ പ്രശ്‌നമില്ല.ലക്ഷ്മണ രേഖകൾ ഒരുപാട് ലംഘിച്ചാണ് ഇന്നിവിടെ നിൽക്കുന്നത്.ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായത്. തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസിന് ഏത് കാര്യത്തിലാണ് രണ്ടഭിപ്രായം ഇല്ലാത്തത്. അത് തന്നെയാണ് അവരുടെ പ്രശ്‌നമെന്നും ആർ.ബിന്ദു പറഞ്ഞു.