Kerala
Further investigation in Thrissur Pooram disruption
Kerala

തൃശൂർ പൂരം കലക്കല‍ിൽ തുടരന്വേഷണം; തീരുമാനം മന്ത്രിസഭായോ​ഗത്തിൽ

Web Desk
|
3 Oct 2024 6:05 AM GMT

സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: തൃശൂർ പൂരം കലക്കല‍ിൽ തുടരന്വേഷണം നടത്താൻ തീരുമാനം. സംസ്ഥാനപൊലീസ് മേധാവി നേരിട്ട് അന്വേഷിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ഒരു മണിക്കൂറിന് മുകളിലാണ് മന്ത്രിസഭായോഗം നീണ്ടുനിന്നത്.

ത്രിതല അന്വേഷണമാണ് നടക്കുക. എഡിജിപി എം.ആർ അജിത്കുമാറിൻ്റെ വീഴ്ചകൾ ഡിജിപി നേരിട്ട് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ചും പൊലീസിൻ്റെ വീഴ്ച ഇൻ്റലിജൻസ് മേധാവിയും അന്വേഷിക്കും.

Similar Posts