'പ്രണയം നടിച്ച് മതപരിവർത്തനം നടക്കുന്നുണ്ട്, പക്ഷേ ഇതിന് മതപരിവേഷം നല്‍കരുത്' ജി.സുകുമാരന്‍ നായര്‍
|പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകമാരന് നായര്‍.
സ്നേഹമെന്ന വജ്രായുധമുപയോഗിച്ച് മതപരിവർത്തനം നടക്കുന്നതായി എന്‍.എസ്.എസ്. പക്ഷേ ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പരിവേഷം നൽകരുതെന്നും എന്‍.എസ്.എസ് പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകമാരന് നായര്‍. ഇത്തരത്തില്‍ നടക്കുന്ന മതപരിവർത്തനങ്ങളെ അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും സുകമാരന് നായർ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ബിഷപ്പിന്റെ വിവാദ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.