Kerala
![Gambling, gang, arrested, Thodupuzha, Gambling, gang, arrested, Thodupuzha,](https://www.mediaoneonline.com/h-upload/2023/01/24/1347702-.webp)
Kerala
തൊടുപുഴയിൽ ചൂതാട്ട സംഘത്തെ പിടികൂടി
![](/images/authorplaceholder.jpg?type=1&v=2)
24 Jan 2023 12:04 PM GMT
പ്രതികളിൽ നിന്നും ഒരു ലക്ഷം രൂപയോളം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു
ഇടുക്കി: തൊടുപുഴയിൽ ചൂതാട്ട സംഘത്തെ പിടികൂടി പൊലീസ്. പത്തോളം പേരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് പണവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. തൊടുപുഴ റോയൽ ക്ലബ്ബിൽ നടത്തിയ പരിശോധനയിലാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്.
തൊടുപുഴ, കരിമണ്ണൂർ, മുട്ടം, കാളിയാർ പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും ഒരു ലക്ഷം രൂപയോളം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളുടെ വാഹനം കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.