Kerala
ആയുർവേദ ഡോക്ടർമാരുടെ സംഘടനക്കെതിരെ ഗണേഷ് കുമാര്‍ എം.എല്‍.എ
Kerala

ആയുർവേദ ഡോക്ടർമാരുടെ സംഘടനക്കെതിരെ ഗണേഷ് കുമാര്‍ എം.എല്‍.എ

Web Desk
|
12 March 2022 5:29 AM GMT

ആരോഗ്യമന്ത്രി വീണാ ജോർജിനെ വേദിയിലിരുത്തി ആയുർവേദ ഡോക്ടർമാരുടെ സംഘടനക്കെതിരെ കെ. ബി ഗണേഷ് കുമാർ എം.എൽ.എ

ആരോഗ്യമന്ത്രി വീണാ ജോർജിനെ വേദിയിലിരുത്തി ആയുർവേദ ഡോക്ടർമാരുടെ സംഘടനക്കെതിരെ കെ. ബി ഗണേഷ് കുമാർ എം.എൽ.എ. പുര കത്തുമ്പോൾ വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികൾ എന്നാണ് സംഘടനാ നേതാക്കളെ എം.എൽ.എ വിശേഷിപ്പിച്ചത്.

സംഘടനാ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ചെങ്കിലും ആശുപത്രി പരിപാലനത്തിലെ വീഴ്ചയുടെ പേരിൽ താൻ വിമർശിച്ച ഡോക്ടർക്കെതിരെ നടപടി എടുക്കരുതെന്ന് ഗണേഷ് മന്ത്രിയോട് ആവശ്യപ്പെട്ടു. ഗണേഷ് ആവശ്യപ്പെട്ടതു കൊണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാൽ സംഘടനാ നേതാക്കൾക്കെതിരായ എം.എൽ.എയുടെ വിമർശനങ്ങളെ പറ്റി മന്ത്രി പ്രസംഗത്തിൽ ഒന്നും പരാമർശിച്ചില്ല.

ഉദ്ഘാടനത്തിന് തയ്യാറായ കൊല്ലം തലവൂർ ആയുർവേദ ആശുപത്രിയുടെ കാര്യത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗണേഷ് കുമാർ എം.എൽ.എ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറെ കഴിഞ്ഞ ദിവസം പരസ്യമായി ശകാരിച്ചിരുന്നു. മാത്രമല്ല സ്വയം ചൂലെടുത്ത് തറ വൃത്തിയാക്കുകയും ചെയ്തു. കോടികൾ മുടക്കി ഇത്രയും വലിയ കെട്ടിടം നിർമിച്ച ശേഷം ഇതുപോലെ വില പിടിപ്പുള്ള ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് ഗണേഷ് കുമാർ ആശുപത്രി അധികൃതരെ ശകാരിച്ചു. എം.എല്‍.എയുടെ നടപടിക്കെതിരെ ഡോക്‌ടര്‍മാരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു. കെട്ടിടം നിര്‍മ്മിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോരാ അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല എന്നത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്‍റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ചൂണ്ടിക്കാട്ടിയിരുന്നു.



Similar Posts