Kerala
![goonda attack_thamarassery goonda attack_thamarassery](https://www.mediaoneonline.com/h-upload/2023/04/20/1364471-untitled-1.webp)
Kerala
താമരശ്ശേരിയിൽ വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന്റെ തലയ്ക്ക് വെട്ടേറ്റു
![](/images/authorplaceholder.jpg?type=1&v=2)
20 April 2023 1:54 AM GMT
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം
കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും ഗുണ്ടാ ആക്രമണം. യുവാവിന് തലക്ക് വെട്ടേറ്റു. നരിക്കുനി സ്വദേശി മൃദുലിനാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഇന്നലെ രാത്രി ഒന്നരയോടെ ആയിരുന്നു സംഭവം.
താമരശ്ശേരി പരപ്പൻപൊയിലിന് സമീപം വട്ടക്കുണ്ട് പാലത്തിനോട് ചേർന്നുള്ള തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മൃദുലിന് നേരെ ആക്രമണമുണ്ടായത്. യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മൃദുലിന്റെ തലയിൽ പതിമൂന്ന് സ്റ്റിച്ചാണുള്ളത്. രക്തസ്രാവം നിലക്കാത്തതിനെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബിജു എന്നയാളാണ് തന്നെ വെട്ടിയതെന്ന് മൃദുൽ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.